പെരുമ്പാവൂര്‍-കുറുപ്പുംപടി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയില്‍ കൂട്ടരാജി
കൊച്ചി: പെരുമ്പാവൂര്‍-കുറുപ്പുംപടി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയില്‍ കൂട്ടരാജി. പെരുമ്പാവൂരില്‍ 99 പ്രവര്‍ത്തകരും കുറുപ്പുംപടിയില്‍ 80 പ്രവര്‍ത്തകരും രാജിവെച്ചു. പെരുമ്പാവൂര്‍ മുനിസിപ്പില്‍ ചെയര്‍മാന്‍ പോള്‍ പതിക്കല്‍ അടക്കമാണ് രാജിവെച്ചത്. കഴിഞ്ഞ ദിവസം ബ്ലോക്ക് കമ്മിറ്റി പുനഃസംഘടിപ്പിച്ചതില്‍ അര്‍ഹതപ്പെട്ടവരെ ഒഴിവാക്കിയെന്നാരോപിച്ചാണ് കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റികളിലായി 186 പേരുടെ ജംബോ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.