ടിപ്പർ ലോറി ബൈക്കിലിടിച്ച് പിതാവും നഴ്സിങ് വിദ്യാർഥിയായ മകളും മരിച്ചു

0

പെരുമ്പാവൂർ: എംസി റോഡിൽ താന്നിപ്പുഴ പള്ളിപ്പടിയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു. കോതമംഗലം കറുകടം കുന്നശേരിൽ കെ.ഐ എൽദോ (53), നഴ്സിങ് വിദ്യാർഥിനിയായ മകൾ ബ്ലെസി എന്നിവരാണ് മരിച്ചത് .

മകളെ അങ്കമാലി റെയിൽവേ സ്റ്റേഷനിലാക്കാൻ പോകും വഴിയാണ് അപകടമുണ്ടായത്. ഈ സമയത്ത് ടോറസ് ലോറിയും ബൈക്കും ഒരേ ദിശയിൽ കാലടി ഭാഗത്തേക്ക് പോകുകയായിരുന്നു. ബൈക്കിനു പിന്നിൽ ലോറി ഇടിച്ചതിനെ തുടർന്ന്തെറിച്ചു വീണു ഇരുവരുടെയും ദേഹത്തൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *