ഓശാന പ്രദക്ഷിണത്തിനു മാത്രമല്ല ഹനുമാൻ ചാലിസക്കും അനുമതി നിഷേധിച്ചിരുന്നു :രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം :ഡൽഹിയിൽ ഓശാന പ്രദക്ഷിണത്തിനു അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുരക്ഷ കാരണത്താലാണ് അനുമതി നിഷേധിച്ചത്. തഹാവൂർ റാണയെ എത്തിച്ചതിന്റെ ഭാഗമായിട്ടാണ് സുരക്ഷ ക്രമീകരണം.ഇന്നലെ ഹനുമാൻ ചാലിസക്കും അനുമതി നിഷേധിച്ചിരുന്നു. അതിനെ രാഷ്ട്രീയമായി കാണേണ്ട കാര്യമില്ല. കോൺഗ്രസിനും സിപിഐഎമ്മിനും വേറെ പണിയില്ല. അവർ സത്യം പറയില്ലെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
മുനമ്പത്തെ ആളുകളുടെ പ്രശ്നം പരിഹരിക്കാൻ കേരളത്തിലെ ആരും ശ്രമിച്ചില്ല. പക്ഷെ നരേന്ദ്ര മോദി വഖഫ് നിയമം ഭേദഗതി അവരുടെ പ്രശ്നം പരിഹരിച്ചു. സിപിഐഎമ്മും കോൺഗ്രസും പ്രീണന രാഷ്ട്രീയമാണ് നടത്തുന്നത്.
അഴിമതി കോൺഗ്രസിന്റെ കുത്തക ആയിരുന്നു. പക്ഷെ ഇവിടെ സിപിഐഎം മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പൊതുമേഖല സ്ഥാപനം പണം നൽകുന്നു. എന്നിട്ട് മുഖ്യമന്ത്രി പറയുന്നു ജിഎസ്ടി അടച്ചതെന്ന്. ടാക്സ് അടച്ചാൽ അഴിമതി പണം അതല്ലാതാകുമോ എന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.