സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: കരട് ബില്ലിന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി. കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കി .സഭയുടെ നടപ്പു സമ്മേളനത്തിൽ ബില്ലുപാസ്സാക്കും.ഈ മാസം പതിമൂന്നിന് ബില്ല് സഭയിൽ കൊണ്ടുവരാൻ ഇന്ന് നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ധാരണയായി
സംവരണ മാനദണ്ഡങ്ങള്‍ പാലിച്ച് മെഡിക്കല്‍- എഞ്ചിനീയറിങ്ങ് കോഴ്സുകളടക്കം നടത്താന്‍ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കരട് ബില്ലാണ് തയ്യാറാക്കിയിരിക്കുന്നത്.
സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കഴിഞ്ഞ ക്യാബിനറ്റില്‍ തന്നെ ചര്‍ച്ചക്ക് വന്നിരുന്നെങ്കിലും പി പ്രസാദ് ഉള്‍പ്പെടെയുള്ള സിപിഐ മന്ത്രിമാര്‍ എതിര്‍പ്പറിയിരിച്ചിരുന്നു. വിഷയത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രി ആര്‍ ബിന്ദു മന്ത്രി പി പ്രസാദുമായും മന്ത്രി കെ രാജനുമായും ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നത് .സംവരണം 50 ശതമാനമാക്കണമെന്നാണ് സിപിഐ നിലപാട്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നാണ് സിപിഎം പറയുന്നത്. സിപിഐ മന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ചില മാറ്റങ്ങൾവരുത്താൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട്.