പെരിയ ഇരട്ടക്കൊല :മുൻ എംഎൽഎ അടക്കം നാല് പ്രതികൾക്ക് ജാമ്യം/ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
തിരുവനന്തപുരം :പെരിയ കേസിൽ 5 വർഷം തടവ് ശിക്ഷ ലഭിച്ച മുൻ എംഎൽഎ കുഞ്ഞിരാമൻ അടക്കം നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കോടതി നാല് പേർക്കും ജാമ്യം അനുവദിച്ചു.മുൻ എംഎൽ എ കെവികുഞ്ഞിരാമൻ , സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.മണികണ്ഠന്‍, മുന്‍ ലോക്കല്‍ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി നേതാവുമായ രാഘവന്‍ വെളുത്തോളി ,മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം കെ.വി.ഭാസ്കരന്‍, എന്നിവരുടെ ശിക്ഷയാണ് സ്‌റ്റേ ചെയ്‌തിരിക്കുന്നത് .
ഇവർക്കെതിരെ പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ചുമത്തിയിരുന്നത് . പരമാവധി രണ്ട് വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പക്ഷെ 5 വർഷം തടവും 1000 രൂപ പിഴയുമാണ് ഇവർക്ക് ശിക്ഷ വിധിച്ചിരിന്നത്.
ശിക്ഷയിൽ ഇളവ് തേടി പ്രതികൾ പ്രാരാബ്ദങ്ങൾ പറഞ്ഞു. ബിരുദം പൂർത്തിയാക്കണമെന്നും പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചിരുന്നുവെന്നുമുള്ള ഏഴാം പ്രതി അശ്വന്റെയും വയോധികനാണെന്നും പ്രായമുള്ള അമ്മയെ നോക്കണമെന്നുമുള്ള മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്റെ അഭ്യർത്ഥനയും കോടതികേട്ടിരുന്നു .