പീച്ചിഡാം അപകടം : ചികിത്സയിലായിരുന്ന രണ്ടു പെൺകുട്ടികൾ മരണപ്പെട്ടു
തൃശൂർ :പീച്ചി ഡാമിൻ്റെ റിസർവോയറിൽ വീണ് ഗുരുതാരാവസ്ഥയിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് വിദ്യാർത്ഥിനികളിൽ രണ്ടുപേർ മരണപ്പെട്ടു .പട്ടിക്കാട് സ്വദേശി ചുങ്കൽ ഷാജൻ്റെ മകൾ അലീന (16 ) പട്ടിക്കാട് സ്വദേശി ആൻ ഗ്രേസ് (16 ) എന്നിവരാണ് മരിച്ചത്.
പീച്ചി പുളിമാക്കൽ സ്വദേശി നിമ (16 ),എറിൻ (16) എന്നിവർ ചികിത്സയിൽ തുടരുകയാണ്.എറിൻ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല.
ആശുപത്രിയിൽ ചികിത്സയിലുള്ള നിമയുടെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു മറ്റ്കുട്ടികൾ. പീച്ചി പള്ളിക്കുന്ന് അംഗനവാടിക്ക് താഴെ പീച്ചി ഡാമിലായിരുന്നു സംഭവം.നാലുപേരും St Clare’s Girls Higher Secondary School, Thrissurലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിനികളാണ് .