മാഹിയിലെ സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി സി ജോര്‍ജിനെതിരെ കേസ്
മാഹിയിലെ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം, ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്ത് കസബ പൊലീസ്. സിപിഐഎം മാഹി ലോക്കല്‍ സെക്രട്ടറിയുടെ പരാതിയിന്മേലാണ് കേസ്. കോഴിക്കോട് മുതലക്കുളത്ത് നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ വച്ചാണ് പി സി ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയത്.
ഇതിനു പിന്നാലെ വനിതാ കമ്മിഷനും വിഷയത്തില്‍ കേസെടുത്തു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് കമ്മിഷന്റെ നടപടി.
എംടി രമേശിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോഴിക്കോട് എത്തിയതാരുന്നു പി സി ജോര്‍ജ്. പ്രചാരണത്തിനിടയിലുള്ള പ്രസംഗത്തിന്റെ ഇടയിലായിരുന്നു സ്ത്രീ വിരുദ്ധ പ്രസ്താവന. അധിഷേപ പരാമര്‍ശത്തില്‍ പുതുച്ചേരി പൊലീസും പി സി ജോര്‍ജിനെതിരെ കേസെടുത്തിട്ടുണ്ട്.