പേടിഎം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്: മാര്‍ച്ച് 15നകം പുതിയ ഫാസ്ടാഗ് എടുക്കണം

0

 

ന്യൂഡല്‍ഹി: പേടിഎം ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് നിര്‍ദേശവുമായി നാഷണല്‍ ഹൈവേ അതോറിറ്റി. മാര്‍ച്ച് 15നകം പേടിഎം ഫാസ്ടാഗ് ഉപേക്ഷിച്ച് മറ്റൊരു ബാങ്കില്‍ നിന്ന് പുതിയ ഫാസ്ടാഗ് സേവനം തേടാനാണ് നിര്‍ദേശത്തില്‍ പറയുന്നത്. ദേശീയപാതയില്‍ ടോള്‍ പ്ലാസ കടന്നുള്ള യാത്രയില്‍ പെനാല്‍റ്റി ഒടുക്കുന്നതും ഇരട്ട ഫീസ് നല്‍കുന്നതും ഒഴിവാക്കാന്‍ എത്രയും പെട്ടെന്ന് മറ്റൊരു ബാങ്കിന്റെ ഫാസ്ടാഗിലേക്ക് മാറാനാണ് ദേശീയപാത അതോറിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ചില പ്രവർത്തനങ്ങളിൽ നിന്ന് പേടിഎം പേയ്‌മെൻ്റ് ബാങ്ക് ലിമിറ്റഡിനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിലക്കിയതിന് പിന്നാലെയാണ് എൻഎച്ച്എഐയുടെ നടപടി.
മാര്‍ച്ച് 15ന് ശേഷം ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്നത് അടക്കമുള്ള നടപടികളില്‍ നിന്നാണ് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ റിസര്‍വ് ബാങ്ക് വിലക്കിയത്. എന്നാല്‍ മാര്‍ച്ച് 15ന് ശേഷവും ഫാസ്ടാഗില്‍ ബാലന്‍സ് ഉള്ളവര്‍ക്ക് ടോള്‍ അടയ്‌ക്കുന്നതിന് തടസ്സമില്ല. അല്ലെങ്കിൽ റീഫണ്ട് ആവശ്യപ്പെടാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *