കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

0

അമരാവതി: കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിനു സമീപം ഞായറാഴ്ചയായിരുന്നു അപകടം. കർണാടകയിലെ മാണ്ഡ്യ ഹനകരെയിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നടി സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പുറകിലുണ്ടായിരുന്ന ബസും കാറിലിടിച്ചു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പവിത്ര സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്

തെലുങ്ക് ടെലിവിഷൻ പരമ്പരയായ ത്രിനയനിയിലൂടെ അഭിനയരംഗത്തെത്തിയ പവിത്ര കന്നഡ ടെലിവിഷൻ പരിപാടികളിലൂടെയാണ് ശ്രദ്ധേയയായത്. മറ്റു ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *