പവായ് കേരളസമാജം ഓണാഘോഷം
മുംബൈ : പവായ് കേരളസമാജം ഓണാഘോഷം സെപറ്റംബർ 29 , ഞായറാഴ്ച്ച , മിനി പഞ്ചാബ് ഗാർഡനിൽ (ലേക് സൈഡ്, ഐഐടിയ്ക്ക് എതിർവശം ) വെച്ചു നടക്കും.രാവിലെ 10 .30ന് നടക്കുന്ന ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയെ സ്വീകരിക്കൽ ,വിശിഷ്ടവ്യക്തികളെ ആദരിക്കൽ , മികച്ചവിജയം നേടിയ HSC ,SSC വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണം എന്നിവ നടക്കും.തുടർന്ന് സമാജം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ , ഗായകൻ പ്രേംകുമാർ നയിക്കുന്ന സപ്തസ്വരയുടെ ഗാനമേള ,കലാമണ്ഡലം വിജയശ്രീ, രമ വിവേക് എന്നിവരുടെ നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറും