പട്ടാഴിയില്‍നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കല്ലടയാറ്റില്‍.
കൊല്ലം: പട്ടാഴി വടക്കേക്കരയില്‍ നിന്നും വ്യാഴാഴ്ച ഉച്ചമുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ആദിത്യന്, അമല്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കല്ലടയാറ്റില്‍ ആറാട്ടുപുഴ പാറക്കടവിന് സമീപത്തുനിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെണ്ടാര്‍ വിദ്യാധിരാജ സ്കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ഇന്നലെ സ്കൂള്‍ വിട്ടശേഷം ഇരുവരും വീടുകളില്‍ എത്തിയിരുന്നില്ല.