നേർച്ചക്ക് എത്തിച്ച ആന ലോറിയിൽനിന്ന് ഇറങ്ങിയോടി; ഒരാൾക്ക് ചവിട്ടേറ്റു

0

പാലക്കാട്: പട്ടാമ്പി നേർച്ചയ്‌ക്ക് കൊണ്ടുവന്ന ആന ലോറിയിൽ നിന്ന് ഇറങ്ങിയോടി. വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റു. ആടുമേക്കാൻ പോയ ആൾക്കാണ് ചവിട്ടേറ്റത്. രണ്ടു പശുക്കളെയും ഒരു ആടിനെയും ആന ചവിട്ടിക്കൊന്നു. ആനയുടെ ആക്രമണത്തിൽ വീടുകൾക്കും കടകൾക്കും കേടുപാട് സംഭവിച്ചു. പട്ടാമ്പിയിൽ ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്.

നേർച്ചയ്‌ക്ക് കൊണ്ടുവന്ന ആന തിരികെ പോകുമ്പോൾ ലോറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ലോറി ഡ്രൈവർ
പാലക്കാട് ആനമുറിയിൽ എത്തിയപ്പോൾ ചായകുടിക്കാൻ വണ്ടി നിർത്തിയ സമയത്തായിരുന്നു സംഭവം. തിരുനെല്ലായ് വടക്കുമുറിക്ക് സമീപത്ത് വെച്ചാണ് ലോറിയിൽനിന്ന് ആനയിറങ്ങിയോടിയത്. പ്രദേശത്തെ വീടിന് പുറകിൽ നിൽക്കുന്ന ആനയെ ഏകദേശം തളച്ചു കഴിഞ്ഞതായാണ് വിവരം.ഏറെനേരം കഴിഞ്ഞാണ് ലോറിയിൽനിന്ന് പോയ ആനയെ പാപ്പാന്മാർ കണ്ടെത്തിയത്. നാട്ടുകാർ കണ്ടെത്തി അറിയിച്ച ശേഷമായിരുന്നിത്. ആന പോയ സമയത്ത് പാപ്പാന്മാർ ഉറങ്ങുകയായിരുന്നുവെന്നും വിവരമുണ്ട്. പുഴയോടു ചേർന്ന് ജനവാസ മേഖലയിൽ ആന നിലയുറപ്പിച്ചതായാണു വിവരം. ആനയെ തളയ്‌ക്കാൻ ശ്രമം തുടങ്ങി.

അതേസമയം, ഇന്നലെ രാത്രി നേർച്ചയ്‌ക്കിടെ ഉപാഘോഷ കമ്മിറ്റികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ പത്തുപേർക്കു പരുക്കേറ്റു. സംഘർഷം രൂക്ഷമായതോടെ പൊലീസെത്തി ലാത്തിവീശി. സംഘർഷം നിയന്ത്രിക്കാൻ ഇടപെട്ട പൊലീസിന് നേരെയും ആക്രമണം ഉണ്ടായി. പൊലീസ്‌ ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി ആളുകൾക്ക് സംഘർഷത്തിൽ പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. നിരവധി കമ്മിറ്റികൾ ചേർന്നാണ് ആഘോഷം നടത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *