പാട്ട് അടി ആട്ടം റിപ്പീറ്റ് ” പ്രഭുദേവ നായകനാകുന്ന ചിത്രം പേട്ടറാപ്പിന്റെ ടീസർ റിലീസായി

0

ഇന്ത്യൻ മൈക്കിൾ ജാക്‌സൺ പ്രഭുദേവ ഡാൻസിലൂടെയും ആക്ഷൻ സീക്വൻസുകളിലൂടെയും പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന് ഉറപ്പു നൽകുന്ന പേട്ടറാപ്പിന്റെ കളർഫുൾ ടീസർ റിലീസായി. വിജയ് സേതുപതിയും ടൊവിനോ തോമസും തങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെയാണ് പേട്ടറാപ്പിന്റെ ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷിക്കാൻ സാധിക്കുന്ന ഫാമിലി എന്റെർറ്റൈനെർ പേട്ടറാപ്പിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ്.ജെ. സിനുവാണ്.

വേദിക നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്ന പേട്ടറാപ്പിന്റെ സംഗീതമൊരുക്കുന്നത് ഡി ഇമ്മാനാണ്.
ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിക്കുന്ന പേട്ടാറാപ്പിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പി.കെ. ദിനിൽ ആണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സണ്ണി ലിയോൺ, വിവേക് ​​പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി, റിയാസ് ഖാൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *