പത്മനാഭക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന സ്വർണത്തില്‍ കുറവ്

0

തിരുവനന്തപുരം ശ്രീ പത്മനാഭക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ അളവിൽ കുറവ് വന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. 13.5 പവൻ സ്വർണമാണ് കാണാതായതായതായി സംശയം. ശ്രീകോവിലിൽ സ്വർണം പൂശാനായി ലോക്കറിൽ സൂക്ഷിച്ച സ്വർണത്തിന്റെ അളവിലാണ് ആശയക്കുഴപ്പം. കഴിഞ്ഞ ദിവസം നടത്തിയ ഓഡിറ്റിങ്ങിൽ ക്രമക്കേട് കണ്ടെത്തിയതോടെ പരാതി പോലീസിൽ നൽകുകയായിരുന്നു. മോഷണം നടന്നതിന്റെ സൂചനകളില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഭക്തർ വഴിപാടായി നൽകുന്ന സ്വർണമാണ് ലോക്കറിൽ സൂക്ഷിക്കുന്നത്. സ്ട്രോങ്ങ്‌ റൂമിൽ സുരക്ഷാ വീഴ്ചയെന്ന് പോലീസ് റൂമിനുള്ളിൽ സിസിടിവി ക്യാമറകളില്ല. സെക്യൂരിറ്റി ജീവനക്കാരുടെ സേവനമില്ല. സ്ട്രോങ്ങ്‌ റൂമിന്റെ ഓടുകൾ പഴകിയ നിലയിലെന്നും കണ്ടെത്തൽ. കരാറുകരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തൽ തുടരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *