നിരുപരാധികം മാപ്പ്; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് മാപ്പ് പറഞ്ഞു പതഞ്ജലി
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നല്‍കിയതിന് നിരുപരാധികം മാപ്പ് പറഞ്ഞ് പതഞ്ജലി. സുപ്രീംകോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തിലാണ് പതഞ്ജലി ഖേദപ്രകടനം നടത്തിയത്.തെറ്റായ പരസ്യങ്ങൾ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും അവകാശവാദങ്ങൾ ആശ്രദ്ധമായി ഉൾപ്പെട്ടതാണെന്നും പതഞ്ജലി സത്യവാങ്മൂലത്തില്‍ പറയുന്നു. കോടതി ഉത്തരവിനെക്കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്നും പതഞ്‌ജലിയുടെ വാദം. കോടതി നേരിട്ട് വിളിച്ച് വരുത്തിയതോടെ ഖേദപ്രകടനം നടത്തുകയായിരുന്നു പതഞ്ജലി എംഡി ആചാര്യ ബാൽ കൃഷ്ണ.