പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി; 15 സർവീസുകൾ മുടങ്ങി
കൊല്ലം: പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി. ഡിപ്പോയിൽ 15 സർവീസുകൾ മുടങ്ങി. മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താൻ ഡിപ്പോയിൽ കെഎസ്ആർടിസി വിജിലൻസ് പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് 12 ജീവനക്കാർ അവധിയെടുത്തത്.
പരിശോധനയിൽ മദ്യപിച്ച് ജോലിക്ക് എത്തിയ മൂന്നു പേരെ പിടികൂടി. യാത്രക്കാർക്കായി ബദൽ സംവിധാനം ഒരുക്കുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.