നെടുമ്പാശ്ശേരി എയർപോർട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
കൊച്ചി ∙ നെടുമ്പാശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു. യുഎസ് പൗരത്വമുള്ള പുന്നത്തുറ സ്വദേശി ജിമ്മി സൈമൺ വെട്ടുകാട്ടിൽ(63) ആണ് മരിച്ചത്. പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ ജിമ്മി സാധനങ്ങൾ വാങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉടൻ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
36 വർഷമായി ഷിക്കാഗോയിൽ താമസിക്കുന്ന ജിമ്മി നാട്ടിലുള്ള അമ്മയെ സന്ദർശിക്കാനാണ് എത്തിയത്. വെട്ടുകാട്ടിൽ പരേതനായ സൈമണും തങ്കമ്മയുമാണ് മാതാപിതാക്കൾ. ഭാര്യ: റാണി കടവിൽ (കടുത്തുരുത്തി). മക്കൾ: നിമ്മി, നീതു, ടോണി. മരുമകൻ: ഉണ്ണി. വർഷങ്ങളായി ഷിക്കാഗോ നോർത്ത് ലേക്കിലുള്ള കിൻഡ്രഡ് ആശുപത്രിയിൽ റെസ്പിറേറ്ററി തെറപ്പി സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു ജിമ്മി. സംസ്കാര ചടങ്ങുകൾ പിന്നീട്.