”വഖഫ് ബില്‍ പാസായത് നിര്‍ണായക നിമിഷം” :പ്രധാനമന്ത്രി

0

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പാസായത് നിര്‍ണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തില്‍ ശബ്‌ദവും അവസരവും നഷ്‌ടപ്പെട്ട് പാര്‍ശ്വവത്‌കരിക്കപ്പെട്ടവര്‍ക്ക് ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ്‌ ബില്‍ പാസായതിന് പിന്നാലെ പ്രതിഷേധം കനക്കുമ്പോഴാണ് എക്‌സില്‍ ഇത് സംബന്ധിച്ച് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റിട്ടത്.

ബില്ല് പാസാക്കുന്നതിനെ അനുകൂലിച്ച മുഴുവന്‍ എംപിമാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. “പാർലമെന്‍ററി, കമ്മിറ്റി ചർച്ചകളിൽ പങ്കെടുത്ത് ഈ നിയമ നിർമാണങ്ങൾ ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകിയ എല്ലാ പാർലമെന്‍റ് അംഗങ്ങൾക്കും നന്ദി. പാർലമെന്‍ററി കമ്മിറ്റിക്ക് വിലപ്പെട്ട നിർദ്ദേശങ്ങൾ അയച്ച എണ്ണമറ്റ ആളുകൾക്കും പ്രത്യേക നന്ദിയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

മാത്രമല്ല ഭേദഗതി ചെയ്‌ത വഫഖ് ബില്‍ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വഖഫ്‌ ബില്ലില്‍ സുതാര്യതയും ഉത്തരവാദിത്വവും ഇല്ലാത്തത് മുസ്‌ലീം സ്‌ത്രീകളുടെ താത്‌പര്യങ്ങള്‍ക്ക് ദോഷം ചെയ്‌തു. പാര്‍ലമെന്‍റ് ഇപ്പോള്‍ പാസാക്കിയ നിയമങ്ങള്‍ സുതാര്യത വര്‍ധിപ്പിക്കുകയും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *