പാര്‍ലമെന്‍റിന് ജഡ്‌ജിയെ നീക്കാം, ചീഫ് ജസ്റ്റിസിന്‍റെ ശുപാര്‍ശ അനിവാര്യമല്ല

0
supreem court

ന്യൂഡൽഹി: പെരുമാറ്റ ദുഷ്യം, ഉത്തരവാദിത്തം നിറവേറ്റുന്നതിനുള്ള പിടിപ്പ്കേട് തുടങ്ങി എന്ത് സാഹചര്യത്തിലും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ ശുപാര്‍ശയോ റിപ്പോര്‍ട്ടോ, അനുമതിയോ ഇല്ലാതെ തന്നെ പാര്‍ലമെന്‍റിന് ജഡ്‌ജിയെ നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാമെന്ന് പരമോന്നത കോടതി. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മാസി എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിരീക്ഷണം.ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തിയിട്ടുള്ള സമിതിയാണ് ജഡ്‌ജിയുടെ ഇംപീച്ച്മെന്‍റ് നടപടികള്‍ നടത്തേണ്ടതെന്നും പാര്‍ലമെന്‍റിന് അതിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. രാഷ്‌ട്രപതി, പ്രധാനമന്ത്രി തുടങ്ങി ആര്‍ക്ക് വേണമെങ്കിലും ജഡ്‌ജിയെ നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമിടാനാകുമന്ന് ഭരണഘടനയുടെ അനുച്ഛേദം 124(4), (5) ഉം അനുച്ഛേദം 217, 218 എന്നിവ വ്യക്തമാക്കുന്നുണ്ട്. അനുച്‌ഛേദം 124ഹൈക്കോടതി ജഡ്‌ജിമാരെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്.ചീഫ് ജസ്റ്റിസ് ശുപാര്‍ശ ചെയ്യാതെയോ ചെയ്‌തോ പാര്‍ലമെന്‍റിന് നടപടികളിലേക്ക് കടക്കാനാകുമെന്നും ജസ്റ്റിസ് ദത്ത നിരീക്ഷിച്ചു. എങ്കിലും ഇത്തരം ശക്തമായ കാരണങ്ങള്‍ ഉള്ളപ്പോഴും പാര്‍ലമെന്‍റ് ഇംപീച്ച്മെന്‍റ് നടപടിക്രമങ്ങളിലേക്ക് കടക്കാതിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീതിന്യായ വ്യവസ്ഥയ്ക്കുള്ളില്‍ സജ്ജീകരിച്ചിട്ടുള്ള ഒരു സമിതി ജഡ്‌ജിമാര്‍ക്കെതിരെയുള്ള പരാതികള്‍ അന്വേഷിച്ച് നടപടികളിലേക്ക് കടക്കുന്നത് തങ്ങളുടെ സമാന്തരവും ഭരണഘടനാ ബാഹ്യ പ്രവൃത്തിയുമാണെന്നും കോടതി ചൂണ്ടിക്കാട്ടി.ആഭ്യന്തര അന്വേഷണ സമിതിറിപ്പോര്‍ട്ട് അസാധുവാക്കണമെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് പരമോന്നത കോടതിയുടെ നിരീക്ഷണങ്ങള്‍. അദ്ദേഹത്തിന്‍റെ വസതിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തിയ സംഭവത്തില്‍ കൃത്യവിലോപം ഉണ്ടെന്നും കോടതി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *