പാഴ്സൽ ലോറിയിൽ നിന്ന് 3.24 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി അറസ്റ്റിൽ

0
RAJA

ആലപ്പുഴ : ദേശീയപാത 66 ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങ രാമപുരം ഭാഗത്ത് വച്ച് പാഴ്സൽ ലോറിയിൽ നിന്ന് 3.24 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളിലൊരാളായ തമിഴ്നാട് സ്വദേശി രാജയെ തമിഴ്നാട് തഞ്ചാവൂർ ജില്ലയിലെ മഹാരാജപുരം ഗ്രാമത്തിൽ നിന്നും അറസ്റ് ചെയ്തു. തമിഴ് നാട്ടിൽ നിന്ന് കൊല്ലത്തുള്ള ഒരു ജൂവലറിയിലേക്ക് കൊണ്ടുവന്ന പണമാണ് തമിഴ്നാട്ടിൽ നിന്നുള്ള സംഘം തട്ടിയെടുത്തത്. ഈ സംഘത്തിലെ പ്രധാന സൂത്രധാരൻമാരിൽ ഒരാളായ രാജ പണം കൊണ്ടുവന്ന വാഹനത്തിലെ ജീവനക്കാരനായിരുന്നു. ഇയാളെ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ശ്രീ മോഹനചന്ദ്രൻ IPS ൻറെ നിർദ്ദേശാനുസരണം സി ബ്രാഞ്ച് ഡി വൈ എസ് പി സജീവ് ചെറിയാൻറെ നേതൃത്വത്തിൽ കുത്തിയതോട് SI ബജിത്ത് ലാൽ, സി ബ്രാഞ്ച് SI അഗസ്റ്റ്യൻ വർഗ്ഗീസ് ASI വിനോദ് വി.വി,സീനിയർ സീ പി ഒ മാരായ ഷാനവാസ്, അഖിൽ മുരളി ഷെഞ്ചു ദേവസ്വ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. തുക തട്ടിയെടുത്ത ശേഷം ഇയാൾ ഒളിവിൽ പോകുകയും പിന്നീട് പല സ്ഥലങ്ങളിലായി ജോലി നോക്കുകയും ചെയ്തിരുന്നു 13 പേരടങ്ങുന്ന കവർച്ചാ സംഘത്തിലെ 8 പേരെ നേരത്തെ ആലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *