പാറശാലയിൽ വ്ലോഗർ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് 2 ദിവസം പഴക്കം

0

തിരുവനന്തപുരം∙ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജ് (45), ഭാര്യപ്രിയ (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സെൽവരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും വ്ലോഗർമാരാണ്. വെള്ളിയാഴ്ച രാത്രിയിലും യുട്യൂബിൽ വിഡിയോ അപ്‌ലോഡ് ചെയ്തിരുന്നു.

എറണാകുളത്ത് ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. മകൻ നാട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗേറ്റ് അടച്ച നിലയിലായിരുന്നു. വാതിലുകൾ തുറന്ന നിലയിലും. ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. ആത്മഹത്യയെന്നാണ് പാറശാല പൊലീസിന്റെ പ്രാഥമിക നിഗമനം. ദമ്പതികൾ മരിച്ചത് രണ്ടു ദിവസം മുൻപെന്ന് പൊലീസ്. അവസാന വിഡിയോ അപ്‌ലോഡ് ചെയ്തത് 25ന്. അതിനുശേഷം സമൂഹമാധ്യമത്തിൽ സാന്നിധ്യം ഉണ്ടായില്ല. ദമ്പതികളുടെ മരണത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായി പാറശാല പൊലീസ്

ദമ്പതികൾ മരിച്ചനിലയിൽ 

ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജ് (45), ഭാര്യപ്രിയ (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സെൽവരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471 2552056)

Spread the love

Leave a Reply

Your email address will not be published. Required fields are marked *