പൻവേൽ റെയിൽവേസ്റ്റേഷനിൽ കെ.സി.എസ് പൂക്കളം ഇന്ന് രാവിലെ 9 മണിമുതൽ
റായ്‌ഗഡ് : കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിന്റെ പതിനാറാമത് തിരുവോണ പൂക്കളം ഒരുക്കൽ ഇന്ന് രാവിലെ 09:00 മണി മുതൽ ആരംഭിക്കും അറുപത് അടി വിസ്തീർണമുള ഓണപ്പൂക്കളമാണ് പൻവേൽ റെയിൽവേ സ്റ്റേഷനിൽ ഒരുക്കുന്നു…
കെ.സി.എസ് അംഗങ്ങളും സമീപ പ്രദേശങ്ങളിലെ മറ്റ് മലയാളി കുടുംബങ്ങളും ഈ സംരംഭത്തിന്റെ ഭാഗമാകും
15-ാം തിയതി തിരുവോണദിനത്തിൽ രാവിലെ 08:30 മണിയോടുകൂടി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും, റെയിൽവേ ഉന്നതാധികാരികളുടെയും, മാധ്യമ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നടക്കും . ശേഷം തുടർച്ചയായി മൂന്ന് ദിവസം (15,16,17 എന്നി ദിവസങ്ങളിൽ) പൊതുജനങ്ങൾക്ക് പൂക്കളം കാണുന്നതിനുള്ള അവസരം ലഭിക്കുന്നതായിരിക്കും കൂടുതൽ വിവരങ്ങൾക്ക് :9967327424,9324929113,8879511868,9769486848.