പാനൂർ ബോംബ് കേസ് : എൻഐഎ അന്വേഷിക്കണം: രമേശ് ചെന്നിത്തല
പാലക്കാട്: പാനൂർ ബോംബ് സ്ഫോടനക്കേസ് എൻഐഎക്കൊണ്ട് അന്വേഷിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിന്‍റെ തുടക്കം മുതൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കേസിലുൾപ്പെട്ടവരെ രക്ഷിക്കാൻ ശ്രമം നടത്തുന്നതിനാൽ കേന്ദ്ര ഏജൻസി തലത്തിലുള്ള അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുകൊണ്ടുവരാനാകൂയെന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടനക്കേസുകൾ സ്വഭാവികമായും അന്വേഷിക്കേണ്ടത് എൻഐഎ പോലുള്ള ഏജൻസികളാണ് ഏറ്റെടുക്കേണ്ടത്. പാനൂരിലെ ബോംബ് സ്ഫോടനവും കൊലപാതകവും പൊലീസ് അന്വേഷണത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ആലപ്പുഴ കരിയിലക്കുളങ്ങരയിലെ ഐഎൻടിയുസി പ്രവർകൻ സത്യന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ സിപിഎം ആസൂത്രണം ചെയ്യുന്ന കൊലപാതകങ്ങൾ സംസ്ഥാനത്ത് തടസമില്ലാതെ തുടരുന്നതിന്‍റെ തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു.