ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നതെന്ന് മനസ്സിലായല്ലോ: തദ്ദേശ ഉപതെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് മുഖ്യമന്ത്രി
കണ്ണൂര്‍: തദ്ദേശ ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ നേട്ടം സൂചിപ്പിച്ചു മുഖ്യമന്ത്രി. എന്തെല്ലാം എഴുത്തിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നത് എന്ന് മനസ്സിലായല്ലോയെന്നും അദ്ദേഹം പറഞ്ഞു. മുഖാമുഖത്തിന് ആളെക്കൂട്ടാൻ പെടാപ്പാടെന്ന പത്രവാർത്തയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. നവകേരള സദസ്സിന്‍റെ തുടർച്ചയായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ഇന്ന് കണ്ണൂരിലാണ് നടക്കുന്നത്. ആദിവാസി,ദളിത് മേഖലയിലുളളവരുമായി മുഖ്യമന്ത്രി സംവദിക്കും. ഊരുമൂപ്പൻമാർ, ആദിവാസി സംഘടനാ നേതാക്കൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട 1200-ഓളം പേർ പങ്കെടുക്കും. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം വേദിയിലുണ്ട്.