പമ്പ നദിയിലേക്ക് ചാടി മധ്യവയസ്‌കന്‍ ജീവനൊടുക്കി
പത്തനംതിട്ട: റാന്നി പാലത്തില്‍ നിന്ന് പമ്പ നദിയിലേക്ക് ചാടി ജീവനൊടുക്കി മധ്യവയസ്‌കന്‍. മൈലപ്ര സ്വദേശിയായ ജെയ്‌സന്‍(48)ആണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. പമ്പ നദിയില്‍ കുളിച്ചുകൊണ്ട് നിന്നവരാണ് ജെയ്‌സന്‍ ചാടുന്നത് കണ്ടത്. ആദ്യം ചാടിയത് ആഴമില്ലാത്ത സ്ഥലത്തായിരുന്നു. തുടര്‍ന്ന് ഇവിടെ നിന്ന് എഴുന്നേറ്റ് നടന്ന് ആഴമുള്ള പള്ളിക്കയം ഭാഗത്തേയ്ക്ക് പോയി. തുടര്‍ന്ന് കയത്തിലേയ്ക്ക് ചാടുകയായിരുന്നു. കണ്ടുനിന്നവര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു.
പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴേക്കും ജെയ്‌സന്‍ മുങ്ങിത്താഴ്ന്നിരുന്നു. അഗ്നിശമന സേനാംഗങ്ങളും മുങ്ങല്‍ വിദഗ്ധരും എത്തി നടത്തിയ തിരച്ചിലിലാണ് ജെയ്‌സന്റെ മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്‌നമാണ് ജെന്‍സന്‍ ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ റാന്നി താലൂക്ക് ആശുപത്രിയിലാണ് ജെന്‍സന്റെ മൃതദേഹം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും