പാലക്കാട് ഹോട്ടലിൽ വീണ്ടും പരിശോധന : കള്ളപ്പണം എത്തിയതിന് തെളിവുണ്ടെന്ന് എംവി ഗോവിന്ദൻ
പാലക്കാട് : ഇന്നലെ രാത്രി 12 മണിമുതൽ നടത്തിയ പോലീസ് പരിശോധനയിലൂടെ നാടകീയസംഭവങ്ങൾക്ക് അരങ്ങൊരുക്കിയ കെപിഎം റീജൻസി ഹോട്ടലിൽ വീണ്ടും പരിശോധനയുമായി കേരളപോലീസ്.ഹോട്ടലിലെ എല്ലാ മുറികളും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. നിർണ്ണായക തെളിവുകൾക്കായി ഹോട്ടലിൽനിന്നും പിടിച്ചെടുത്ത ഹാർഡ്ഡിസ്ക്ക്ക്കും പോലീസ് പരിശോധിക്കും..അതിനിടയിൽകള്ളപ്പണം എത്തിയെന്നതിന് തെളിവുണ്ടെന്നും ,വിവരം ഉടൻപുറത്തുവിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു .പോലീസ് എത്തിയപ്പോൾ പണം മാറ്റിയെന്ന് സിപിഎം ജില്ലാ സെക്രട്ടറിEN സുരേഷ്ബാബുവും ആരോപിച്ചിരുന്നു.