ഹോട്ടൽ മാലിന്യങ്ങൾ പ്ലാസ്റ്റിക് കൂടുകളിലാക്കി നിക്ഷേപിച്ചു
വൈക്കം: ചെമ്മനാകരിയിൽ വാടച്ചിറ തുരുത്തേൽഫാം റോഡിൻ്റെ സമീപം ജനവാസ മേഖലയിൽ രാത്രിയുടെ മറവിൽ ഹോട്ടൽ മാലിന്യങ്ങൾ പ്ലാസ്റ്റിക് കൂടുകളിലാക്കി നിക്ഷേപിക്കുന്നതായി പരാതി. രാത്രി മാലിന്യം തള്ളുന്നവർ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്യുന്നതിനാൽ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.പത്തോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മലിനീകരണം രൂക്ഷമാകുന്നതിനാൽ സാംക്രമികരോഗ ഭീഷണിയുണ്ടെന്നും അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
