പലസ്തീനെ അംഗീകരിക്കണം; നിലപാട് കടുപ്പിച്ച് സൗദി അറേബ്യ

0

റിയാദ്: സ്വതന്ത്ര പലസ്തീനെ അംഗീകരിക്കാൻ തയാറായില്ലെങ്കിൽ ഇസ്രയേലുമായി യാതൊരു തയതന്ത്ര ബന്ധവുമുണ്ടാകില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. കിഴക്കൻ ജെറുസലം പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നും, ഗാസയില്‍ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇസ്രയേൽ – സൗദി നയതന്ത്രം സാധാരണ നിലയിലേക്ക് മാറുന്നുവെന്ന യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബിയുടെ പ്രതികരണത്തിനു മറുപടിയായാണ് സൗദി ഇക്കാര്യം വ്യക്തമാക്കിയത്.

ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ഗാസയിൽ നടത്തിയ തിരിച്ചടിയിൽ നാലു മാസത്തിനിടെ 27,000ത്തിലേറെ പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. ഹമാസ് – ഇസ്രയേൽ യുദ്ധം രൂക്ഷമായതോടെയാണ് സൗദി അറേബ്യ – ഇസ്രയേൽ നയതന്ത്ര ബന്ധം വഷളായത്. ഈ മേഖലയിൽനിന്ന് പിന്മാറാൻ സൈന്യം തയാറായിട്ടില്ല. ഇതിനിടെയാണ് കടുത്ത നിലപാടുമായി സൗദി രംഗത്തുവന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *