സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ടു പേർ മരിച്ചു
പാലക്കാട്: സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ടു പേർ മരിച്ചു. പാലക്കാട് ജില്ലയിൽ സൂര്യാഘാതമേറ്റ് വയോധിക മരിച്ചതായി സ്ഥിരീകരണം. ഏലമ്പുള്ളി സ്വദേശി ലക്ഷ്മി (90) യാണ് മരിച്ചത്. ഇന്നലെ കനാലിൽ വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്നു നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണകാരണം സൂര്യാഘാതമാണെന്ന് കണ്ടെത്തിയത്. കിണർ പണിക്കിടയിൽ തളർന്ന് വീണ വിശ്വനാഥൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതിൽ പാലക്കാട് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.