വിദ്യാർഥിനിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ വിദ്യാർഥിനിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവും പൊറ്റയിൽ സെൽഫിന്റെ മകൾ സമൃതയേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് കഴിഞ്ഞ് പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു അമൃത.
അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത് . തിരിച്ചു വന്നപ്പോഴാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.