ചൊവ്വാഴ്ച പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ
കോഴിക്കോട്: ചൊവ്വാഴ്ച പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. മൂന്നുമാസത്തിനിടെ ഇത് അഞ്ചാം തവണയാണ് നരേന്ദ്ര മോദി കേരളത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ്.
40 ദിവസം ലഭിക്കുന്ന പ്രചാരണ പരിപാടികൾ രാഷ്ട്രീയ പാർട്ടികൾക്ക് ഇന്ന് തുടക്കമാകുന്നതോടെയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്രനേതാക്കള്‍ കേരളത്തിലേക്കെത്തുന്നത്. അതേസമയം ഭാരത് ജോഡോ ന്യായ് യാത്ര പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഈയാഴ്ച അവസാനത്തോടെ സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും. ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മുംബൈയിലാണ് നടക്കുന്നത്.
ആനി രാജ എൽഡിഎഫ് സ്ഥാനാർഥിയായതോടെ വയനാട് ശക്തമായ പോരാട്ടമാണ് നടക്കുക അതുകൊണ്ടുതന്നെ രാഹുലിന് വവമ്പന്‍ വരവേല്‍പ്പ് നല്‍കാനാണ് യുഡിഎഫിന്റെ നീക്കം.