പാലായിൽ കോളേജിൽ താൽക്കാലിക ഗ്യാലറി തകർന്നുവീണു
 
                കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ താല്‍ക്കാലിക ഗ്യാലറി തകര്‍ന്നുവീണു. 16 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പാലായിലും പ്രദേശങ്ങളിലുമുള്ള വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ എന്‍സിസി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. രാവിലെ 8.45 ഓടുകൂടിയായിരുന്നു അപകടം. കോളേജ് ഗ്രൗണ്ടില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തിയ പരിപാടിക്കിടെയാണ് സംഭവം നടന്നത്.

 
                         
                                             
                                             
                                             
                                         
                                         
                                         
                                        