പാലക്കാടിനും നെന്മാറക്കും അഭിമാന നിമിഷം
തിരുവനന്തപുരം: രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന നാല് പേരുടെ സംഘത്തെ പ്രധാനമന്ത്രി ലോകത്തിന് മുൻപിൽ അവതരിപ്പിച്ചു.
ദൗത്യ സംഘത്തിന്റെ തലവനായി പ്രശാന്ത് ബാലകൃഷ്‌ണനെ തിരഞ്ഞെടുത്തു. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത് കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പില്‍ ബാലകൃഷ്‌ണന്റെയും മകനാണ്. സുഖോയ് യുദ്ധവിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് പ്രശാന്ത്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷമാണ് പ്രശാന്ത് നായർ വ്യോമസേനയുടെ ഭാഗമായത്. 1999ൽ കമ്മിഷൻഡ് ഓഫീസറായാണ് വ്യോമസേനയിൽ അദ്ദേഹം ജോലിയിൽ പ്രവേശിച്ചത്.
യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്‌റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയ ആളാണ് പ്രശാന്ത് നായർ. 1998ല്‍ ഹൈദരബാദ് വ്യോമസേന അക്കാദമിയില്‍ നിന്ന് സ്വോര്‍ഡ് ഓഫ് ഓണര്‍ നേടിയിരുന്നു. കഴിഞ്ഞ നാല് വർഷത്തോളമായി ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള പരിശീലനത്തിലായിരുന്നു പ്രശാന്ത്