പാലക്കാട് നിന്നും കാണാതായ യുവതിയെയും 53 കാരനെയും വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാടു നിന്നും കാണാതായ യുവതിയെയും 53 കാരനെയും തൃശ്ശൂരില്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത ആദിവാസി കോളനി സ്വദേശി 35 വയസുള്ള സിന്ധു, വാല്‍ക്കുളമ്പ് സ്വദേശി 53 വയസുള്ള വിനോദ് എന്നിവരാണ് മരിച്ചത്. പീച്ചി മണിയൻ കിണർ പോത്തുചാടിക്ക് സമീപം വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വിനോദിന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയിലും സമീപത്തായി സിന്ധു മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. സിന്ധുവിനെ കൊന്ന ശേഷം വിനോദ് തൂങ്ങി മരിച്ചതാകാമെന്നാണ് നിഗമനം. മാർച്ച് 27 നാണ് ഇരുവരെയും കാണാതായത്.