കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പെക്റ്റർ വിജിലൻസ് പിടിയിൽ
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പെക്റ്റർ വിജിലൻസ് പിടിയിലായി. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പക്റ്ററേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്റ്റർ കൊല്ലം സ്വദേശിയായ എസ്.എൽ സുമേഷ് ആണ് പാലായിൽവെച്ച് 7000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
കോട്ടയത്തെ ഒരു സ്കൂളിന്റെ ഇൻസ്പെക്ഷൻ തയ്യാറാക്കുന്നതിനായി ഇദ്ദേഹം 10000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇന്ന് പാലായിലെ മറ്റൊരു പോളിടെക്നിക്കിൽ ഇദ്ദേഹം എത്തിയ സമയം പരാതിക്കാരൻ കൈക്കൂലിയുമായി എത്തി. തുടർന്ന് വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു.