ബിഎസ്എഫ് ജവാനെ വിട്ടുനൽകാതെ പാക്കിസ്ഥാൻ.

0

ന്യുഡൽഹി :പഞ്ചാബ് അതിർത്തിയിൽവച്ച് പാക് റേഞ്ചേഴ്സ് പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടുനൽകാതെ പാക്കിസ്ഥാൻ. ജവാൻ പാകിസ്താന്റെ പിടിയിൽ ആയിട്ട് അഞ്ചാം ദിവസമാണ്. തിരിച്ചുവരവ് വൈകുന്ന സാഹചര്യത്തിൽ പഞ്ചാബിലെത്തി ഉദ്യോഗസ്ഥരെ കാണുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചു.തിരിച്ചുവരവിന് സാധ്യമായതൊക്കെ ചെയ്യണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന്  മാതാപിതാക്കൾ പ്രതികരിച്ചു.

അതേസമയം പാകിസ്ഥാൻ പിടിയിലുള്ള ജവാന്റെ ഭാര്യയെയും മാതാപിതാക്കളെയും ബിഎസ്എഫ് ഉദ്യോഗസ്ഥർ നേരിൽകണ്ടു. ബിഎസ്എഫ് ജവാൻ പി കെ ഷായെ തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുവെന്ന് കുടുംബത്തെ അറിയിച്ചു.ജവാനെ കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന എല്ലാ യൂണിറ്റുകളിലും ബിഎസ്എഫ് അതീവ ജാഗ്രത പുലർത്തിയിട്ടുണ്ട്.

182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിൾ ബിഎസ്എഫ് ജവാൻ പി കെ ഷായാണ് പാക് കസ്റ്റഡിയിലുള്ളത്. അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ച് കടന്നപ്പോഴാണ് പാകിസ്ഥാൻ റേഞ്ചേഴ്‌സ് ജവാനെ കസ്റ്റഡിയിലെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *