മോദിയുടെ പേര് പറയാന്‍ പോലും ഭയം : പാക് പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ച് എംപി ഷാഹിദ് അഹമ്മദ്

ഇന്ത്യക്കെതിരെ നടത്തുന്ന ആക്രണമങ്ങളില്‍ പാക് സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പാകിസ്ഥാന്‍ എംപി ഷാഹിദ് അഹമ്മദ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഭീരുവാണെന്ന് പിടിഐ എംപി ഷാഹിദ് അഹമ്മദ് പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പറയാന്‍ പോലും ഷെഹ്ബാസ് ഷെരീഫിന് ഭയമാണെന്നും ഇന്ത്യയുടെ ആക്രമണത്തെ നേരിടാനാകില്ലെന്നും എംപി പാര്‍ലമെന്റില്‍ പറഞ്ഞു. പാക് പ്രധാനമന്ത്രിയുടെ ഭീരുത്വം തുറന്നുകാണിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
‘പാകിസ്ഥാന്‍ പ്രധാനമന്ത്രി ഒരു ഭീരുവാണ്, അദ്ദേഹത്തിന് നരേന്ദ്ര മോദിയുടെ പേര് പോലും പറയാന്‍ കഴിയില്ല,’ എംപി വീഡിയോയില്‍ പറയുന്നു. ഇന്ത്യയിലേക്ക് പാക് സൈന്യം മിസൈലുകളും ഡ്രോണുകളുമായി കൂട്ട ആക്രമണം നടത്തിയെങ്കിലും, ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്നും എംപി പറഞ്ഞു.