പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ ഇന്ത്യന്‍ വ്യോമാക്രമണം : പാക് പൈലറ്റ് പിടിയില്‍

0

ന്യഡല്‍ഹി: ഇന്ത്യയെ ആക്രമിക്കാന്‍ അയച്ച നാല് യുദ്ധവിമാനങ്ങള്‍ തകര്‍ത്തിട്ട് സൈന്യം. പാക് വിമാനത്തിന്റെ പൈലറ്റിനെ രാജസ്ഥാനില്‍ നിന്നും സൈനികര്‍ പിടികൂടി. പാകിസ്ഥാന്റെ വ്യോമാക്രണത്തിന് പിന്നാലെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യന്‍ സൈനികര്‍ ലാഹോറിലും ഇസ്ലാമബാദിലും, കറാച്ചിയിലും സിയാല്‍ക്കോട്ടിലും ഇന്ത്യ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നഗരങ്ങളെല്ലാം ഇരുട്ടിലാണ്.

 

സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. പാക് വ്യോമാക്രമണം നേരിടാന്‍ എസ്400, എല്‍70, സു23, ഷില്‍ക തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. ജമ്മു, പഠാന്‍കോട്ട് ഉധംപുര്‍ സൈനികത്താവളങ്ങളില്‍ പാകിസ്ഥാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണശ്രമം നടത്തിയെന്നും എന്നാല്‍ ആര്‍ക്കും ജീവഹാനിയുണ്ടായിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. ഡ്രോണുകളും യുദ്ധവിമാനങ്ങളും മിസൈലുകളുമായി പാകിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടു. പാക് യുദ്ധ വിമാനങ്ങളുടെ സാന്നിധ്യം അറിഞ്ഞതോടെ വ്യോമസേനയും സജ്ജമായി. സംഘര്‍ഷം കൂടുതല്‍ വലുതാകുന്നതിന്റെ സൂചനയായി നാവിക സേന തയ്യാറെടുക്കുന്നുവെന്നാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *