പാക് അധീന കശ്മീരിൽ സൈനിക നടപടിക്കില്ല: രാജ്‌നാഥ് സിങ്
ന്യൂഡൽഹി: പാക്കിസ്ഥാൻ അധീന കശ്മീർ തിരിച്ചുപിടിക്കാൻ ഇന്ത്യ സൈനിക നടപടിക്കു മുതിരില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ജമ്മു കശ്മീരിലെ വികസനം കാണുമ്പോൾ പാക് അധീന കശ്മീരിലെ ജനങ്ങൾ ഇന്ത്യയിൽ ചേരണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടിരിക്കുന്നു. അവിടെ സമാധാനം പുനസ്ഥാപിച്ചു, സാമ്പത്തിക മുന്നേറ്റമാണ് ദൃശ്യമാകുന്നത്. പാക് അധീന കശ്മീരിനെ സംബന്ധിച്ച് ഇനി ഇന്ത്യ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട ആവശ്യം വരില്ല. ഇന്ത്യയോടു ചേരണമെന്ന ആവശ്യം ഇതിനകം തന്നെ അവിടെനിന്ന് ഉയർന്നു തുടങ്ങിയിട്ടുണ്ട് രാജ്‌നാഥ് സിങ് വ്യക്തമാക്കി.