പെയിൻറിങ് മെഷീൻ മോഷ്ടിച്ച പ്രതികൾ പിടിയിൽ.
ആലപ്പുഴ : അരൂർ -തുറവൂർ ഉയരപ്പാത നിർമ്മാണത്തിന്റെ പെയിൻറിങ് ജോലികൾ ചെയ്തുവന്നിരുന്ന പെയിൻറിങ് മെഷീൻ മോഷണം ചെയ്തെടുത്ത നാലു പേരെ അരൂർ പോലീസ് പിടികൂടി. എറണാകുളം കുമ്പളം പി.ഓ.യിൽ കൈതവേലിക്കകത്ത് മഞ്ജുഷ് കുമാർ( 43), എറണാകുളം തമ്മനം പി. ഓ. യിൽ നടത്തനാട് പറമ്പിൽ അനസ് എന്ന് വിളിക്കുന്ന റസാഖ് (54 ),എറണാകുളം കൈപ്പട്ടൂർ പി.ഓ.യിൽ വൃന്ദാവനം വീട്ടിൽ അനീഷ് അനി (28) കുമ്പളം പറക്കാട്ടേഴത്ത് വീട്ടിൽ സിജു (45 )എന്നിവരെയാണ് അരൂർ പോലീസ് സ്റ്റേഷൻ ഐ.എസ്. എച്ച്. ഓ. K G പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇന്നലെ രാത്രിയോടുകൂടി പിടികൂടിയത്. കഴിഞ്ഞമാസം 24ആം തീയതിയാണ് അരൂർ വില്ലേജ് ഓഫീസിന് മുൻവശമുള്ള ബാരിക്കേഡിനുള്ളിൽ വച്ച് ഉയരപ്പാത നിർമ്മാണ കമ്പനി പെയിന്റിങ്ങിനായി സബ് കോൺട്രാക്ട് കൊടുത്തിരുന്ന ചേർത്തല ആസ്ഥാനമായിട്ടുള്ള സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന കംപ്രസ്സറോടുകൂടിയ പെയിൻറിങ് മെഷീൻ മോഷണം പോയത്.
ഓട്ടോയിൽ വന്നാണ് പ്രതികൾ കൃത്യം നടത്തിയത്.നൂറുകണക്കിന് സിസിടിവി ക്യാമറകൾ പരിശോധിച്ചും 500ല്‍ പരം വാഹനങ്ങളുടെ നമ്പറുകൾ പരിശോധിച്ചുമാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്.മോഷണം ചെയ്തെടുത്ത മിഷ്യൻ തമ്മനത്തുള്ള റസാക്കിന്റെ കടയിൽ നിന്നും പോലീസ് കണ്ടെത്തി. പിടിയിലായവർക്ക് വിവിധ സ്റ്റേഷനുകളിലായി കേസുള്ളതാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ് ഐ അബീഷ് വി.എ, സീനിയർ സി.പി. ഓ.മാരായ രതീഷ്.എം, റിയാസ്.പി.എ, ടെൽസൻ തോമസ്, ലിജു കെ.എൽ, സി പി ഓ നിതീഷ് മോൻ.ടി. എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
