മുൻ ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽ പേജർ ആക്രമണം നടന്നതായി സംശയം.
ടെഹ്റാൻ∙ ലബനനിൽ ഹിസ്ബുല്ലയ്ക്കെതിരെ നടത്തിയ പേജർ ആക്രമണത്തിനു സമാനമാണ് ഇറാൻ മുൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ നേർക്കും ഉണ്ടായതെന്ന് വെളിപ്പെടുത്തൽ. ഇറാൻ പാർലമെന്റ് അംഗമായ അഹമ്മദ് ബഖ്‌ഷായെഷ് ആർദെസ്താനിയാണ് ഹിസ്ബുല്ല ഉപയോഗിക്കുന്നതരം പേജർ റഈസിയുടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നു വെളിപ്പെടുത്തിയത്.
റഈസി കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടം ആസൂത്രിതമാണെന്നും ആർദെസ്താനി പറയുന്നു. ‘‘റെയ്സി ഒരു പേജർ ഉപയോഗിച്ചിരുന്നു. ഇത് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് ഇരയാക്കിയത്. ഇപ്പോൾ വ്യാപകമായി പൊട്ടിത്തെറിക്കപ്പെട്ട പേജറുകളിൽനിന്ന് വ്യത്യസ്തമായതാകാം അത്. പക്ഷേ, അദ്ദേഹത്തിന്റെ അപകടത്തിൽ ഒരു പേജർ ഉൾപ്പെട്ടിരിക്കാം’’ – അദ്ദേഹം പറഞ്ഞു.