തിരുവനന്തപുരത്തെത്തിയ പദ്മജയ്ക്ക് ഊഷ്മള സ്വീകരണമൊരുക്കി ബി ജെ പി
തിരുവനന്തപുരം: തലസ്ഥാനത്തെത്തിയ പദ്മജ വേണുഗോപാലിന് ഉജ്ജ്വല സ്വീകരണമൊരുക്കി സംസ്ഥാന ബി ജെ പി നേതാക്കൾ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മുൻ സംസ്ഥാന അദ്ധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ ചേർന്ന് സ്വീകരിച്ചു.
ഷാൾ അണിയിച്ച്, പുഷ്പ വൃഷ്ടിയും ജയ്‌വിളിയുമായാണ് ബി ജെ പി പ്രവർത്തകർ പദ്മജയെ സ്വീകരിച്ചത്. ചെണ്ട മേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു. ബി ജെ പിയിൽ ചേർന്ന ശേഷം പദ്മജ ആദ്യമായിട്ടാണ് നാട്ടിലെത്തിയത്