പത്മഭൂഷൻ വിവാദത്തിനോടുവിൽ കലാമണ്ഡലം ഗോപി പ്രതികരിച്ചു
നടനും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്തുള്ള ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനു പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. ഇത് വിവാദമയിയുന്നു.പരിചയക്കാരനായ ഡോക്ടറുടെ ഫോൺ വിളിയിളുടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും, പത്മഭൂഷൺ കിട്ടേണ്ടതല്ലേ എന്ന് ഡോക്ടർ ചോദിച്ചത് കേട്ടിട്ടാണ് മകൻ മാനസിക വിഷമത്തോടെ സംസാരിച്ചതെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. ഇക്കാര്യത്തെ കുറിച്ചാണ് മകൻ രഘു ഫേയ്സ്ബുക്കില്‍ എഴുതിയത്.
സുരേഷ് ഗോപിയോടുള്ള സ്നേഹം കാരണം താൻ അദ്ദേഹത്തെ എപ്പോഴും സ്വാഗതം ചെയ്യാറുണ്ട്. പക്ഷെ പത്മഭൂഷണ്‍ കിട്ടാൻ സുരേഷ് ഗോപിയെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വക്തമാക്കി. പത്മഭൂഷൺ കിട്ടാൻ വേണ്ടി അനുഗ്രഹിക്കണം എന്ന് ഡോക്ടർ പറഞ്ഞത് മാനസിക വിഷമം ഉണ്ടാക്കിയെന്നും. തുടർന്നാണ് മകൻ ഡോക്ടറോട് സംസാരിച്ചതെന്നും, പിന്നീടത് വേണ്ടായിരുന്നു എന്നു താൻ പറഞ്ഞപ്പോൾ മകൻ പോസ്റ്റ് പിൻവലിക്കുകയായിരുനെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർ ഒരു തൃശൂർ ജില്ലക്കാരനാണെന്നും പേരറിയില്ലെന്നും കഥകളി കാണാൻ വന്നുള്ള പരിചയമാണെന്നും കലാമണ്ഡലം ഗോപി വക്തമാക്കി.