മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി
ഇടുക്കി : മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. മാട്ടുപ്പെട്ടി എസ്റ്റേറ്റ് നെറ്റിമേട് ഡിവിഷനിലാണ് പുലർച്ചെ പടയപ്പയെത്തി.
ക്ഷേത്രത്തിന് സമീപം എത്തിയ പടയപ്പ അല്പനേരം ഇവിടെ നിലയുറപ്പിച്ച ശേഷം കാട്ടിലെക്ക് മടങ്ങി.
മാട്ടുപ്പെട്ടിയിൽ റോഡരികിലെ രണ്ട് വഴിയോര കടകൾ ആക്രമിച്ച ശേഷമാണ് പടയപ്പ നെറ്റിമേടിൽ എത്തിയത്.ആർആർടി സംഘം പടയപ്പയെ നിരീക്ഷിക്കുന്നുണ്ടെങ്കിലും വനാതിർത്തികളിലൂടെ സഞ്ചരിച്ച് വീണ്ടും ജനവാസമേഖലയിൽ ഇറങ്ങുന്നത് പതിവാകുകയാണ്.