പി.അനിൽ കുമാർ ‌അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ സെക്രട്ടറി ജനറൽ

0

ന്യൂഡൽഹി : മലയാളിയായ പി. അനിൽകുമാറിനെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) സെക്രട്ടറി ജനറലായി നിയമിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയായ പി. അനിൽകുമാർ എഐഎഫ്എഫ് നിർവാഹക സമിതിയംഗവും കോംപറ്റീഷൻ കമ്മിറ്റി അധ്യക്ഷനുമായി പ്രവർത്തിക്കുന്നതിനിടെയാണു പുതിയ പദവി. മലയാളിയായ ഷാജി പ്രഭാകരനെ കഴിഞ്ഞ നവംബറിൽ സെക്രട്ടറി ജനറൽ പദവിയിൽ നിന്നു നീക്കം ചെയ്ത ശേഷം എം. സത്യനാരായണനാണു താൽക്കാലിക പദവി വഹിച്ചിരുന്നത്. ഇന്നലെ എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിലിലാണ് പി. അനിൽകുമാറിന്റെ നിയമനത്തിന് അംഗീകാരം നൽകിയത്. കോംപറ്റീഷൻ കമ്മിറ്റി അധ്യക്ഷൻ ഉൾപ്പെടെയുള്ള പദവികൾ അനിൽകുമാർ ഒഴിഞ്ഞു. കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവയ്ക്കേണ്ടി വരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *