KCA യുടെ ‘ലൈഫ്‌ടൈം അച്ചീവ്മെന്റ്’ അവാർഡ് ഔസേപ്പച്ചന്

മുംബൈ: കണ്ണൂർ കൾച്ചറൽ അസോസിയേഷൻ (KCA )- നവിമുംബൈയുടെ ‘ലൈഫ്‌ടൈം അച്ചീവ്മെന്റ്’ അവാർഡ് പ്രമുഖ സംഗീതസംവിധായകൻ ഔസേപ്പച്ചന് . ഓഗസ്റ്റ് 17 ന് നെരൂൾ തേർണ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന അസോസിയേഷൻ്റെ വാർഷികാഘോഷവേളയിൽ അദ്ദേഹത്തിന് പുരസ്ക്കാരം നൽകി ആദരിക്കും . തുടർന്ന് ഔസേപ്പച്ചൻ്റെ തിരഞ്ഞെടുത്ത ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഗാനമേളയും ഉണ്ടായിരിക്കും .
ഏറ്റവും മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മൂന്ന് തവണയും 2007-ൽ ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടിയ ഔസേപ്പച്ചന്‍ ഏകദേശം ഇരുന്നൂറ്റിയമ്പതോളം സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട് .
പ്രവേശനപാസ്സുകൾക്കും കൂടുതൽ വിവരങ്ങൾക്കും :
വാസൻ വീരച്ചേരി – 7738159911
പ്രകാശൻ. പി. പി – 9702442220
ഗോപിനാഥൻ നമ്പ്യാർ – 7021808025