ഓസ്‌ക്കാർ :മികച്ച സിനിമകളുടെ പട്ടികയിൽ ആടുജീവിതം

0

മുംബൈ: 2025 ൽ ഓസ്കാറിനായി മത്സരിക്കുന്ന സിനിമകളുടെ പ്രഥമ പട്ടിക പുറത്ത് വന്നു. മലയാള ചിത്രം ‘ആടുജീവിതം’ ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് മൂന്ന് സിനിമകൾ പട്ടികയിലുണ്ട്. ‘കങ്കുവ ‘, ​’ഗേൾസ് വിൽ ബി ​ഗേൾസ് ‘എന്നിവയാണ് മറ്റ് സിനിമകൾ.

പൃഥിരാജ് നായകനായ ‘ആടുജീവിതം’ സംവിധാനം ചെയ്തത് ബ്ലെസിയാണ്. ഷുചി തലാറ്റി സംവിധാനം ചെയ്ത ​’ഗേൾസ് വിൽ ബി ​ഗേൾസി’ൽ മലയാള നടി കനി കുസൃതിയാണ് പ്രധാന വേഷങ്ങളിലൊന്ന് ചെയ്തത്.
സൂര്യ നായകനായ ‘കങ്കുവ’ ശിവയാണ് സംവിധാനം ചെയ്തത് .23 സിനിമകളാണ് ഓസ്കാർ മത്സരത്തിന് അപേക്ഷ അയച്ചത്. ജനുവരി എട്ടിന് നോമിനേഷനായുള്ള വോട്ടിം​ഗ് ആരഭിക്കും. ജനുവരി 17 ന് ഓസ്കാർ നോമിനേഷൻ പ്രഖ്യാപിക്കും. ഓസ്കാറിന് കങ്കുവ മത്സരിക്കുന്നത് ഇതിനോടകം ചർച്ചയായിട്ടുണ്ട്. സൂര്യ ആരാധകർ വാർത്ത ആഘോഷമാക്കിയിട്ടുണ്ട്. എന്നാൽ ഭൂരിഭാ​ഗം പേരെയും ഈ വാർത്ത അമ്പരപ്പിക്കുന്നു!
.2024 ൽ ഏറ്റവും കൂടുതൽ ട്രോളുകൾ നേരിട്ട സിനിമകളിലൊന്നൊണ് കങ്കുവ. സൂര്യയുടെ കരിയറിലെ മോശം സിനിമയാണിതെന്ന് അഭിപ്രായങ്ങൾ വന്നിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ താരത്തിന് അടുത്ത ഏറ്റവും കൂടുതൽ പരിഹാസം കേൾക്കേണ്ടിവന്നതും ഈ സിനിമയുടെ പേരിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *