ചാലക്കുടി ഐടിഐയിൽ സ്പെക്ട്രം ജോബ് ഫെയർ മെയ് 28ന്

തൃശൂർ: കേരള സർക്കാർ തൊഴിൽ – നൈപുണ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലാതലത്തിൽ നടത്തുന്ന സ്പെക്ട്രം ജോബ് ഫെയറിന്റെ ഭാഗമായി ജില്ലാ സ്പെക്ട്രം ജോബ് ഫെയറിൻ്റെ ഉദ്ഘാടനം മെയ് 28 ന് ചാലക്കുടി ഗവ. ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. മെയ് 28 ന് രാവിലെ 10.30 ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ചാലക്കുടി മുൻസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
സർക്കാർ, എസ്.സി.ഡി.ഡി, സ്വകാര്യ ഐ.ടി.ഐകളിൽ നിന്നായി രണ്ടായിരത്തോളം ഉദ്യോഗാർത്ഥികളും നൂറിലധികം കമ്പനികളും ജോബ് ഫെയറിൽ പങ്കെടുക്കും. കേരളത്തിന് അകത്തും പുറത്തുമുളള പ്രമുഖ സ്ഥാപനങ്ങളിൽ ഐ.ടി.ഐ പാസായവർക്ക് തൊഴിൽ നേടുന്നതിനുളള സുവർണാവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.