വട്ടിപ്പലിശക്കാരെ പൊക്കാൻ ഓപ്പറേഷന്‍ ഷൈലോക്കുമായി എറണാകുളം റേഞ്ച് പോലീസ്

0
BBLD

എറണാകുളം: പലിശക്കാർക്കെതിരെ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്. എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി ഡി ഐ ജി എസ് സതീഷ് ബിനോ IPS ന്‍റെ നേതൃത്വത്തിൽ 298 ഇടങ്ങളിലാണ് പരിശോധന നടന്നത്. പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 20 കേസുകൾ. കോട്ടയം 7, ഇടുക്കി 5, എറണാകുളം റൂറൽ 4, ആലപ്പുഴ 4 എന്നിങ്ങനെ 20 ക്രിമിനല്‍ കേസുകൾ രജിസ്റ്റർ ചെയ്തു. അനധികൃത പലിശ ഇടപാടുകളിലൂടെ സമ്പാദിച്ച 39 ലക്ഷത്തോളം രൂപ പിടികൂടി. 7 കാറുകൾ, 13 ഇരുചക്രവാഹനങ്ങൾ ഉള്‍പ്പടെ 26 വാഹനങ്ങൾ , 62 മുദ്രപ്പത്രങ്ങൾ, 8 പ്രോമിസറിനോട്ടുകൾ, 86 ആർ സി ബുക്കുകൾ, 17 ആധാരങ്ങള്‍ കൂടാതെ മറ്റ് രേഖകളും പിടികൂടിയിട്ടുണ്ട്. .

അതീവ രഹസ്യമായി ചൊവ്വാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച പരിശോധന വൈകിയും തുടരുകയാണ് . രണ്ടായിരത്തോളം ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുക്കുന്നത്. നെടുങ്കണ്ടം ചക്കകാനത്തു നിന്നും കൊന്നക്കാപറമ്പില്‍ സുധീന്ദ്രന്‍ എന്ന വ്യക്തിയെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്നും 9,86,800 രൂപ, മൂന്ന് ചെക്കുകള്‍, ഒപ്പിട്ട് വാങ്ങിയ മുദ്രപത്രങ്ങള്‍, പട്ടയം, വാഹനത്തിന്റെ ആര്‍സി ബുക്ക് എന്നിവ കണ്ടെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *