ഓപ്പണിങ്ങിൽ സഞ്ജു സാംസണും അഭിഷേക് ശർമയും തന്നെ; മധ്യനിരയിൽ മാറ്റം, രാജസ്ഥാന്‍ താരം പുറത്തേക്ക്?

0

ഹൈദരാബാദ്∙  സഞ്ജു സാംസണും അഭിഷേക് ശർമയും– ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20ക്കായി ഇന്ന് ടീം ഇന്ത്യ ഇറങ്ങുമ്പോൾ ആരാധകരുടെയും സിലക്ടർമാരുടെയും ടീം മാനേജ്മെന്റിന്റെയും കണ്ണും കാതും നീളുന്നത് ഈ രണ്ടു പേരുകളിലേക്കാണ്. ട്വന്റി20 ടീമിൽ ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ സഞ്ജുവിനും സ്ഥിരം ഓപ്പണർ പദവിയിൽ പ്രതീക്ഷ വയ്ക്കുന്ന അഭിഷേകിനും ആദ്യ രണ്ടു മത്സരങ്ങളിലും പ്രതീക്ഷയ്ക്കൊത്തുയരാനായില്ല.3 മത്സര ട്വന്റി20 പരമ്പര ഇതിനോടകം 20ന് സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഓപ്പണിങ്ങിൽ ഉൾപ്പെടെ, ടീമിലെ അവസാന റൗണ്ട് പരീക്ഷണങ്ങൾക്കുള്ള അവസരമാണ് ഇന്നത്തെ മത്സരം. മറുവശത്ത് ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിയുടെ ക്ഷീണത്തിൽ എത്തിയ ബംഗ്ലദേശിന് ട്വന്റി20യിലും വൈറ്റ് വാഷ് തോൽവി ഒഴിവാക്കാൻ ഇന്നത്തെ മത്സരം ജയിച്ചേ മതിയാകൂ. രാത്രി 7 മുതല്‍ സ്പോർട്സ് 18 ചാനലിലും ജിയോ സിനിമയിലും തത്സമയം.

പരീക്ഷണത്തിന് ഇന്ത്യ

ഓപ്പണിങ്ങിൽ പൊളിച്ചെഴുത്തിന് സാധ്യതയില്ലാത്തതിനാൽ ഇന്നത്തെ മത്സരത്തിൽ ഇന്ത്യയുടെ പരീക്ഷണങ്ങൾ മധ്യനിരയിലാകും. രണ്ടാം ട്വന്റി20യിൽ മികവു തെളിയിച്ച നിതീഷ് കുമാർ റെഡ്ഡിയും റിങ്കു സിങ്ങും തുടർന്നേക്കും. റിയാൻ പരാഗിന് ഒരവസരം കൂടി നൽകണോ അതോ തിലക് വർമയെ പരീക്ഷിക്കണോ എന്ന് പരിശീലകൻ ഗൗതം ഗംഭീർ തീരുമാനിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *